കേരള മൃഗ‑പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. മൃഗങ്ങളെ കൊല്ലുന്നതിന് വിലക്കില്ലാത്തിടത്ത് ആരാധനാലയങ്ങളിൽ മൃഗബലിക്ക് വിലക്കേർപ്പെടുത്തുന്ന നിയമത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരളത്തിൽ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനം ഇല്ല. ആരാധനാലയങ്ങളിൽ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളേയും പക്ഷികളേയും കൊല്ലാം. എന്നാൽ മൃഗങ്ങളെ ബലി നൽകുന്നതാണ് നിയമത്തിൽ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25,26 അനുച്ഛേദം ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വ്യക്തമാക്കി.
ENGLISH SUMMARY: Kerala Animal and Bird Sacrifice Prohibition Act Supreme Court notice to the Government
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.