December 3, 2023 Sunday

Related news

December 3, 2023
December 2, 2023
November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 22, 2023

കേന്ദ്രബജറ്റിലും വഴികാട്ടിയായി കേരളം

Janayugom Webdesk
തിരുവനന്തപുരം
February 1, 2022 10:55 pm

കേരളത്തിന്റെ തനതു പദ്ധതികളായ ഡിജിറ്റൽ സർവകലാശാല, ഓൺലൈൻ വിദ്യാഭ്യാസം, എം സേവനം, ഒപ്റ്റിക്കൽ ഫൈബർ വ്യാപനം എന്നിവയാണ് കേന്ദ്രബജറ്റിലും പുതിയ പദ്ധതികളായി ഇടം നേടിയത്. പ്രധാനമന്ത്രിയുടെ ഇ‑വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന വിക്ടേഴ്സ്, വിക്ടേഴ്സ് പ്ലസ് ചാനലുകളാണ് ഈ പദ്ധതിയുടെ വഴികാട്ടി. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധേയമായി വിക്ടേഴ്സ് ചാനലുകള്‍ മാറിയിരുന്നു. 

ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുടെ വ്യാപനം 2025 ഓടെ നടപ്പാക്കുന്നതിനാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെഫോണ്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് നിലവില്‍ ഒട്ടുമിക്ക സര്‍ക്കാര്‍ സേവനങ്ങളും മൊബൈല്‍ ഫോണുകളിലൂടെ ലഭ്യമാണ്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളാകട്ടെ കഴിഞ്ഞവര്‍ഷംതന്നെ ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Kerala as a guide in the cen­tral bud­get too
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.