October 3, 2022 Monday

Related news

February 7, 2022
November 12, 2021
May 10, 2021
March 24, 2021
March 17, 2021
March 13, 2021
March 7, 2021
March 3, 2021
February 26, 2021
February 11, 2021

മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ധാരണ

Janayugom Webdesk
തിരുവനന്തപുരം
December 24, 2020 12:09 pm

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഇതിൽ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ പരിഗണനയ്ക്കെടുത്തിരിക്കുന്നത്. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമായിരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക.

അതെ സമയം തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷ മാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ കേന്ദ്രതലത്തിൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്തയാഴ്ച ചർച്ച നടത്തും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീൻ ഇതിനകം തന്നെ ആരോഗ്യമന്ത്രാലയം അടക്കം വിവിധ മന്ത്രാലയവുമായുള്ള ചർച്ച പൂർത്തീകരിക്കാനുള്ള സമയം നൽകിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളടക്കമായിരിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ റിപ്പോർട്ടായി നൽകുക. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുക. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം ആയതോടെ ഇതനുസരിച്ച് സംസ്ഥാനത്ത് 90 ദിവസത്തിൽ താഴെയായിരിക്കും മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യത.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.