19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്​ജലി അര്‍പ്പിച്ച്‌ നിയമസഭ പിരിഞ്ഞു

Janayugom Webdesk
തിരുവനന്തപരും
October 20, 2021 10:23 am

അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും മരിച്ചവര്‍ക്ക് ആദരാഞ്​ജലി അര്‍പ്പിച്ച്‌ നിയമസഭ. മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ 39 പേരാണ്​ മരിച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.കൂടാതെ ആറുപേരെ കാണാതായിട്ടുമുണ്ട് . 

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ല.ഇരട്ട ന്യൂനമര്‍ദ്ദമാണ്​ അതിതീവ്ര മഴക്ക്​ കാരണമായത്​. മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ 304 ക്യാമ്പുകളാണ് തുറന്നത് . 3851 കുടുംബങ്ങള്‍ ഇവിടെയുണ്ട്​. ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : Ker­ala Assem­bly expressed con­do­lences for those died in heavy rains

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.