ധനകാര്യ ബില്‍ പാസാക്കാൻ നിയമസഭ സമ്മേളനം ഒറ്റ ദിവസം ചേരും

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 6:35 pm

സംസ്ഥാനത്തെ നിയമസഭ സമ്മേളനം ഈ മാസം അവസാനം ചേരും. ഒരു ദിവസം മാത്രമാകും സമ്മേളനം നടക്കുക. ഓണ്‍ലെെനിലൂടെ ചേര്‍ന്ന കക്ഷി യോഗത്തിലാണ് തീരുമാനം. ശാരീരിക അകലം പാലിക്കാൻ സഭയില്‍ പ്രത്യേക സിറ്റിംഗ് ക്രമീകരണം ഏര്‍പ്പെ‍ടുത്തും.

ധനകാര്യ ബില്‍ പാസ്സാക്കാൻ വേണ്ടിയാണ് ഒറ്റ ദിവസം മാത്രം യോഗം ചേര്‍ന്ന് സമ്മേളനം പിരിയാൻ തീരുമാനിച്ചത്. സമ്മേളനത്തില്‍ മാസ്ക്, സാനിറ്റെസര്‍ എന്നിങ്ങനെ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാക്കും സമ്മേളനം.

സമ്മേളന തീയതി പിന്നീട് മന്തിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കും. ചരിത്രത്തില്‍ അപൂര്‍വ്വമായിട്ടേ കേരള നിയമസഭ ഒറ്റ ദിവസം മാത്രം സമ്മേളനം ചേര്‍ന്ന് പിരിഞ്ഞിട്ടുളളൂ. കോവിഡ് വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ് മാര്‍ച്ച് 13 ന് ബജറ്റ് സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ENGLISH SUMMARY: KERALA ASSEMBLY MEET IN ONE DAY

YOU MAY ALSO LIKE THIS VIDEO