ഹൈ ടെക്ക് ആകാൻ കേരള നിയമസഭ; ഒഴിവാകുന്നത് പ്രതിവര്‍ഷം 30 കോടിയുടെ ചിലവ്

Web Desk
Posted on February 07, 2019, 8:51 am

ഒരു വർഷത്തിനകം ഇ‑നിയമസഭാ പദ്ധതി നടപ്പാക്കുമെന്നു റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയായി മാറാൻ ഒരുങ്ങുകയാണ് കേരളം.

പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നതോടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടി ചെലവ് ആണ് ഒഴിവാക്കാനാകുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് ആദ്യം സമര്‍പ്പിച്ച ഡിപിആറിനോട് അനുകൂല നിലപാടായിരുന്നെങ്കിലും പിന്നീട് കേന്ദ്രം പിന്മാറി. ഈ സാഹചര്യത്തിലാണ് പുതുക്കിയ ഡിപിആര്‍ സമര്‍പ്പിച്ചത്. നിയമസഭയില്‍ പുതിയ ഡേറ്റ സെന്ററിനും പദ്ധതിയുണ്ട്.

ഡിജിറ്റല്‍ സംവിധാനത്തില്‍ എംഎല്‍എമാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം പദ്ധതികള്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചുരുക്കം പേരാണ് ഇതുപയോഗിക്കുന്നത്. ഈ നില മാറണെന്നും നിയമസഭ സ്പീക്കര്‍ പറഞ്ഞു.

ബജറ്റ് രേഖ, സമിതി റിപ്പോര്‍ട്ട്, മേശപുറത്ത് വെയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍, ചോദ്യോത്തരങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് രേഖകളും റിപ്പോര്‍ട്ടുകളും അച്ചടിക്കുന്നതിനാണ് കൂടുതല്‍ ചെലവ്.