നിയമസഭാസമ്മേളനം റദ്ദാക്കും

Web Desk

തിരുവനന്തപുരം:

Posted on July 22, 2020, 10:48 pm

ധനവിനിയോഗ ബില്ല് പാസാക്കുന്നതിനായി 27ന് ചേരാനിരുന്ന നിയമസഭാസമ്മേളനം റദ്ദാക്കും. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സഭാസമ്മേളനം ചേരേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ച നിർദ്ദേശം. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമതീരുമാനം എടുക്കും.

നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ഓർഡിനൻസായി പുറത്തിറക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനമാകും. കേരളത്തിൽ അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. ജൂലൈ 24ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക.

ENGLISH SUMMARY: ker­ala assem­bly post­pond­ed

YOU MAY ALSO LIKE THIS VIDEO