രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ട് ‚രാഷ്ട്രീയ ചേരി തിരിവിന്റെ ഇടങ്ങളായി രാജ്ഭവനെയും മാറ്റി തീർക്കാമെന്നുള്ള ആർ എസ് എസ് ഇന്റെ പ്രഖ്യാപിത നയങ്ങളോടുള്ള ഐക്യപ്പെടൽ മാത്രമായെ ആർ എസ് എസ് ഇന്റെ ആരാധനാ ബിംബത്തെ പൊതു പരിപാടിയിൽ വിളക്ക് കൊളുത്തി വണങ്ങുന്നതിലൂടെ ഗവർണർ മുന്നോട്ട് വെക്കുന്നത് .
പൊതു പരിപാടികളിൽ ഏതെങ്കിലും പ്രത്യേക മത,രാഷ്ട്രീയ ‚വർഗ്ഗ പ്രതീകങ്ങൾ ഉപയോഗിക്കുവാൻ പാടില്ലെന്ന് ഭരണ ഘടന തന്നെ വിഭാവനം ചെയ്യുമ്പോൾ , അതിന്റെ നഗ്നമായ ലംഘനമാണ് ഗവർണർ ആർലേക്കർ നടത്തിയിട്ടുള്ളത്.അതുകൊണ്ടു തന്നെ ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്‌ട്രപതി തയ്യാറാകണമെന്നും ഗവർണർ കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് യോഗത്തിലൂടെ ആവശ്യപ്പെടുന്നു.
യോഗത്തിൽ ഷാജി രഘുവരൻ അധ്യക്ഷത വഹിച്ചു. ശ്രീ൦ ലാൽ മുരളി,മണിക്കുട്ടൻ എടക്കാട് ‚ഉണ്ണിമായ,ബേബി ഔസേഫ്, ബൈജു തോമസ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.