Wednesday
20 Mar 2019

കേരളാ ബാങ്ക് യാഥാർഥ്യമാകുന്നു: മുറ്റത്തെ മുല്ല ആദ്യം പാലക്കാട്

By: Web Desk | Thursday 21 June 2018 9:44 AM IST


തിരുവനന്തപുരം: ഏറെ നാളുകളായി സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുന്ന കേരളാ ബാങ്ക് എന്ന സംരംഭം ഓഗസ്റ്റോടെ യാഥാര്‍ഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്ക് രൂപീകരണം ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ ചോദ്യോത്തര വേളക്കിടെയാണ് മന്ത്രിഇക്കാര്യം അറിയിച്ചത്. മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതുള്‍പെടെയുള്ള പദ്ധതികള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പ് നേതൃത്വം നല്‍കും.

കുടുംബശ്രീ മുഖേന 12 ശതമാനം വായ്പാ നിരക്കിലാവും വായ്പകള്‍ ലഭ്യമാക്കുക. ഈ മാസം ഇരുപത്തായാറിന് മുറ്റത്തെ മുല്ല എന്ന പേരില്‍ പാലക്കാട് ഈ പദ്ധതിക്ക് തുടക്കം കുറിക്കും.

കേരള ബാങ്ക് 9% വായ്പാ നിരക്കില്‍ കുടുംബശ്രീകള്‍ക്ക് നല്‍കുന്ന വായ്പ 12% നിരക്കില്‍ കുടുംബശ്രീകള്‍ക്ക് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.