10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 2, 2024
August 31, 2024
August 29, 2024
August 28, 2024

കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 18, 2023 8:53 pm

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടേയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുലമായ നെറ്റ്‌വർക്ക്‌ രൂപീകരിക്കാൻ കഴിയും. കഴിഞ്ഞ സാമ്പത്തിക വർഷം 1,21,358 കോടി രൂപയുടെ ഇടപാടുകളാണു കേരള ബാങ്ക് വഴി നടന്നത്. തൊട്ടു മുൻ വർഷത്തേക്കാൾ 11,000 കോടി രൂപ കൂടുതലാണിത്. നിക്ഷേപ സമാഹരണത്തിലും വായപാ വിതരണത്തിലും റെക്കോഡ് വളർച്ച കൈവരിക്കാൻ ബാങ്കിനു സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി കേരള ബാങ്ക് പുറത്തിറക്കിയ കെബി പ്രൈം മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ബാങ്ക് മിനിസ്റ്റേഴ്സ് ട്രോഫി വിതരണം, എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം എന്നിവയും ചടങ്ങില്‍ നടന്നു.
തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, ഐടി ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

eng­lish sum­ma­ry; Ker­ala Bank should become num­ber one bank in Ker­ala: Chief Minister

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.