11 November 2024, Monday
KSFE Galaxy Chits Banner 2

കേരള ബാര്‍ കൗണ്‍സില്‍ അഴിമതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 23, 2021 2:31 pm

കേരള ബാര്‍ കൗണ്‍സില്‍ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ജസ്റ്റിസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്.തലശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സിജി അരുണ്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വിജിലന്‍സ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹരജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെല്‍ഫെയര്‍ സ്റ്റാമ്ബ് അടിച്ച്‌ അഴിമതി നടത്തിയതായും ആരോപണമുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും, സിബിഐയ്ക്ക് കൈമാറണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലെ അക്കൗണ്ടന്റ് ചന്ദ്രന്‍, സാബു സക്കറിയ, തമിഴ്‌നാട് സ്വദേശി മുത്തു എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
eng­lish summary;Kerala Bar Coun­cil scam, High court orders CBI probe
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.