Wednesday
20 Mar 2019

അധികാരം മോഹിച്ച് ചേക്കേറുന്നവർക്കിതൊരു പാഠം

By: Web Desk | Saturday 16 March 2019 12:33 PM IST


വടക്കന്റെ കാര്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ഇടയുന്നു; കേരളത്തില്‍ ടോം വടക്കന്‍ പിടിമുറുക്കാനൊരുങ്ങന്നത് സംസ്ഥാനത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് താല്‍പര്യമില്ല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കന്റെ
പേര് ചേർത്തിട്ടില്ല. ടോം വടക്കന്‍ തൃശൂരിലോ ചാലക്കുടിയിലോ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതാണ് സംസ്ഥാന നേതൃത്വത്തിന്റെ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയതെന്നും സൂചനയുണ്ട്. .
വടക്കന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെ എന്നാണ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടത്.

സംസ്ഥാന നേതാക്കന്മാരെ എല്ലാം മറികടന്ന് ടോം വടക്കനെ തൃശുരിലോ, ചാലക്കുടിയലോ കെട്ടിയറക്കുമോ എന്ന് കേരള നേതൃത്വത്തിന് ഭയമുണ്ട്. ചാലക്കുടിയില്‍ എ എന്‍ രാധകൃഷ്ണന്‍ മത്സരിക്കാനുള്ള എല്ലാ തയ്യറെടുപ്പിലും ആണ്.

അതേസമയം പത്തനംതിട്ട സീറ്റിന് വേണ്ടി ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ പോര് മുറുകുകയാണ്.