കേരള ബ്ലാസ്റ്റേഴ്സും സന്ദേഷ് ജിംഗാനും പരസ്പരം വഴിപിരിഞ്ഞു

Web Desk

കൊച്ചി

Posted on May 21, 2020, 5:20 pm

കേരള ബ്ലാസ്റ്റേഴ്സും സെന്റർ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണായ 2014ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗൻ ക്ലബിനൊപ്പമുള്ള ആറ് സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേസിനൊപ്പം നടന്ന സന്ദേഷ് പുതിയ മേച്ചിൽപ്പുറം തേടി .ക്ളബിന്റെ സാമ്പത്തീക പ്രതിസന്ധിയും വിടവാങ്ങലിന് കാരണമെന്നാണ് സൂചന .ആരാധകർ ‘ദി വാൾ’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേഷ് അർഹനായിരുന്നു. രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേഷ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയാണ് ജിംഗൻ.

“ആദ്യ ദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ചുള്ള ഓർമകളെല്ലാം നല്ലതാണെന്ന് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും. നന്ദി! ”, സന്ദേഷ് പറയുന്നു.

“ഈ പുതിയ യാത്രയ്ക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എല്ലായ്പ്പോഴും ഹൃദയത്തിൽ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 21 ഇനി ടീമിൽ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും. ”കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു

Eng­lish Sum­ma­ry: Ker­ala Blasters Defend­er Jin­gan left Club due to Finan­cial cri­sis.

You may also like this video: