September 29, 2022 Thursday

Related news

September 29, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 15, 2022
September 13, 2022
September 12, 2022
September 10, 2022

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ കൂടി നൽകി

Janayugom Webdesk
കൊച്ചി
May 30, 2020 6:34 pm

കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേരള സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 200 മില്ലിഗ്രാമിന്റെ  1,50,000 ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾകൂടി സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികൾക്ക് പുറമെയാണിത്.  ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകൾ സംസ്ഥാനത്തെ 25,000 ത്തോളം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധമായി വർത്തിക്കും.

ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ  വഴി കെബിഎഫ്സി ‘#സല്യൂട്ട്അവർഹീറോസ്’ എന്ന പേരിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു.  കാമ്പെയ്‌ന് രണ്ട് ഭാഗങ്ങളായിരുന്നു.

ആദ്യമായി, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ,  കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ  കേരളത്തിലെ മുൻ‌നിര പ്രവർത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളം ആരംഭിച്ചു.

രണ്ടാമതായി, ഹീറോകൾക്ക് പരസ്യമായി നന്ദി പറയാൻ ആരാധകരെ അനുവദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ കെ‌ബി‌എഫ്‌സി പ്ലാറ്റ്ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരിൽ‌ എത്തിയെന്നത് ശ്രദ്ധേയമാണ്. തുടർന്നും ഇത്തരം നിരവധി സംരംഭങ്ങളുമായി ക്ലബ് ഈ പോരാട്ടത്തിലെ മുൻ‌നിര ജീവനക്കാരെ  പിന്തുണയ്ക്കുന്നത് തുടരും.

“ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും പ്രവർത്തിക്കുന്നതിനാണ്  ഒരു ഫുട്‌ബോൾ ക്ലബിന്റെ സ്പിരിറ്റ്‌ നിലനിൽക്കുന്നത്. ഇതുപോലുള്ള സമയങ്ങളിൽ, കളിക്കാരുടെ ട്രാൻസ്ഫർ, കരാറുകളുടെ ദീർഘിപ്പിക്കൽ തുടങ്ങിയവയേക്കാൾ  സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനാണ് ക്ലബ് പ്രാധാന്യം നൽകുന്നത്.  1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്യുക വഴി കെ‌ബി‌എഫ്‌സി, ഫുട്‌ബോളിന് പുറമേ, കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ  പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala blasters donat­ed medicine.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.