Thursday
27 Jun 2019

സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ സെർജിയോ സിഡോന്ച കേരളാ ബ്ലാസ്റ്റേഴ്‌സിൽ .

By: Web Desk | Wednesday 12 June 2019 6:23 PM IST


കൊച്ചി:
 സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ 28 കാരനായ   സെർജിയോ സിഡോന്ചയുമായി കേരളം ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടു. മാഡ്രിഡിലെ എൽ എസ്കോറിയയിൽ ജനിച്ച സിഡോന്ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമിൽ കളിച്ചു വളർന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി.2018-19 ഇൽ  ജെംഷെഡ്‌പുർ എഫ് സി യ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ചു. റയൽ സാരഗോസാ, അൽബാസെ റ്റെ, പൊൻഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
 കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്ച പറഞ്ഞു.സെർജിയോ സിഡോന്ച പല പൊസിഷനുകളിലും കളിക്കാൻ മികവുള്ള താരമാണെന്നും ഗോൾ നേടാനും അസിസ്റ്റ് ചെയ്യാനും  പ്രതിഭയുള്ള  ഓൾറൗണ്ട് ഫുട്ബോളർ ആയ അദ്ദേഹവുമൊത്തുള്ള പുതിയ ഐ എസ്‌ ഏൽ സീസൺ ആസ്വാദ്യകരമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ എൽക്കോ സ്‌കറ്റോറി പറഞ്ഞു.