Web Desk

തിരുവനന്തപുരം

January 15, 2021, 11:24 am

കോവിഡാനന്തര കാലത്തും ഭക്ഷ്യക്കിറ്റ്;15 രൂപയ്ക്ക് 10 കിലോ അരി വീതം

Janayugom Online

സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വെളള, നീല കാര്‍ഡുകള്‍ക്കാണ് അധിക അരി നല്‍കുന്നത്. 10 കിലോ അരി വീതമാണ് അധികമായി നല്‍കുന്നത്. 15 രൂപ നിരക്കില്‍ അരി നല്‍കുമെന്ന് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡാനന്തര കാലത്തും ഭക്ഷ്യക്കിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷയ്ക്കായി 1060 കോടി രൂപ അനുവദിച്ചു.

ENGLISH SUMMARY: KERALA BUDGET; 10 KILO RICE FOR 15 RUPEES

YOU MAY ALSO LIKE THIS VIDEO