വിദ്യാഭ്യാസ മേഖലയുടെ തുടര്‍കുതിപ്പിനായി നിരവധി പദ്ധതികള്‍. 2391.13 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ ഇതിനായി വകയിരുത്തിയത്. സ്ക്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1083.82 കോടി രൂപ.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 84.28 രൂപയും വകയിരുത്തി .
സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സൗഹൃദ ശുചിമുറികൾ, മൂത്രപ്പുരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബ്ലോക്കുകൾ/മുറികൾ നിർമ്മിക്കുന്നതിന് 60 കോടി രൂപ വകയിരുത്തി.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 376 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയിട്ടുള്ളത്. 400ൽ അധികം സ്കൂളുകളുടെ നിർമാണം പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ നിർമാണം 2021 മെയ് മാസത്തിനു ശേഷം സർക്കാർ/എയ്‌ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി. കൂടാതെ 2612 അനധ്യാപക നിയമനങ്ങളും നടത്തി.
കുടിശ്ശികയായിരുന്ന എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് തുക ഇനത്തിൽ രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് 27.61 കോടി രൂപ വിതരണം ചെയ്തു.വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ നൽകി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കരണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സ്കൂൾ പാഠ്യപദ്ധതി സമഗ്രമായും കാലികമായും പരിഷ്കരിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് നാലുവർഷ ബിരുദ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കിതുടങ്ങി.
ഉന്നത വിദ്യാഭ്യാസ മേഖലയിലും സിലബസും കരിക്കുലവും ബോധന രീതികളും ആധുനിക കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കുകയാണ്. മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരിഷ്കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂൾ വിദ്യാഭ്യാസത്തിന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 2 കോടി രൂപയും ഉൾപ്പെടെ ഏഴ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.