Web Desk

തിരുവനന്തപുരം

January 15, 2021, 10:43 am

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3000 രൂപ പെൻഷൻ; വിദേശത്തുളളവര്‍ക്ക് 3500

Janayugom Online

സംസ്ഥാന ബജറ്റിൽ പ്രവാസികളുടെ പെൻഷൻ വർധിപ്പിച്ചു. വിദേശത്ത് ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവർക്ക് 3500 രൂപ പെൻഷൻ അനുവദിക്കും. ജോലി മതിയാക്കി നാട്ടിൽ എത്തിയവർക്ക് 200 രൂപ അംശാദായം അടയ്ക്കുന്നവർക്കുളള പെൻഷൻ 3000 രൂപയായും ഉയർത്തി.പ്രവാസികളുടെ നൈപുണ്യവികസനത്തിന് ഉള്‍പ്പെടെ 100 കോടി രൂപ അനുവദിച്ചു.

കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പിണറായി വിജയൻ സർക്കാർ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഈ സർക്കാരിന്റെ ആറാം ബജറ്റാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ അവസാന ബജറ്റാണിത്. ധനമന്ത്രിതോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.

ENGLISH SUMMARY: ker­ala bud­get pravasi pension

YOU MAY ALSO LIKE THIS VIDEO