June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ജനക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ് 2020

By Janayugom Webdesk
February 7, 2020

2020–21 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് നിയമസഭയിൽ തുടക്കമായി. തോമസ് ഐസക്കിന്റെ പതിനൊന്നാം ബജറ്റാണ്. പൗരത്വ നിയമ ഭേദഗതി ബജറ്റിന്റെ ആമുഖമായി പറഞ്ഞു ധനമന്ത്രി. യുവാക്കളാണ് നാടിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിന് വിമർശനം.2009 ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്നും
ചെലവ് ചുരുക്കലാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

 • നാല് വർഷം കൊണ്ട് 22,000 കോടി ക്ഷേമ പെൻഷനുകൾ അനുവദിച്ചു
 • എല്ലാ ക്ഷേമ പെൻഷനുകൾ 100 രൂപയായി വർദ്ധിപ്പിച്ചു.
 • ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി
 • 13 ലക്ഷം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷനുകൾ നൽകി
 • ലൈഫ് മിഷൻ വഴി രണ്ട് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു
 • തീരദേശ വികസനത്തിന് 100 കോടി
 • പ്രവാസി ക്ഷേമത്തിന് 152 കോടി ചെലവിട്ടു
 • കുടുംബശ്രീ അംഗങ്ങൾ 47 ലക്ഷമായി
 • സാമ്പത്തിക വളർച്ച 7.2 ശതമാനമായി
 • മാവേലി സ്റ്റോറിലെ വില കൂട്ടിയിട്ടില്ല
 • തൊഴിൽ സംരംഭകരുടെ എണ്ണം 23453
 • 4300 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കും
 • പൊതുമരാമത്ത് പദ്ധതികൾക്ക് 1102 കോടി അനുവദിച്ചു
 • 14 ലക്ഷം കുടുംബങ്ങൾക്ക് വൈദ്യ ൂതി നൽകി
 • 500 മെഗാവാട്ട് അധികം നേടി
 • പട്ടിക ക്ഷേമത്തിന്റെ ഭാഗമായി 51926 കോടി
 • സ്ത്രീ തൊഴിലാളികൾക്ക് 2000 കോടി
 • സാമ്പത്തിക വർഷം കിഫ്ബി വഴി 2000 കോടിയുടെ പദ്ധതികൾ
 • കിഫ്‌ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി
 • കുടിവെള്ളത്തിന് 4383 കോടി
 • രണ്ടര ലക്ഷം പുതിയ വാട്ടർ കണക്ഷനുകൾ നൽകും
 • നെൽകർഷകർക്ക് 40 കോടി
 • ജലഗതാഗത വകുപ്പിന് സോളാർ ബോട്ടുകൾ
 • 43 കിലോമീറ്ററിൽ 10 ബൈപ്പാസുകൾ
 • കിഫ്ബി 74 പാലങ്ങൾ നിർമിക്കും
 • കൊച്ചി വികസനത്തിന് 600 കോടി
 • തദ്ദേശ സ്ഥാപനങ്ങൾക്ക് 12704 കോടി
 • 1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി
 • ദുർബല വിഭാഗങ്ങൾക്ക് സൗജ്യന ഇന്റർനെറ്റ്
 • അതിവേഗ റയിൽപാത അവസാന ഘട്ടത്തിൽ
 • പ്രവാസി ക്ഷേമത്തിന് 90 കോടി അനുവദിക്കും
 • പുനരധിവാസത്തിന് 27 കോടി
 • വ്യവസായ പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കാൻ 15 യൂണിറ്റുകൾ തുടങ്ങും
 • മുസരീസ് പൈതൃക സംരക്ഷണം ഈ വർഷം നടപ്പിലാകും
 • വിദേശ ജോലി നേടാൻ നഴ്സുമാർക്ക് പരിശീലനത്തിന് 5 കോടി
 • മലബാർ ടൂറിസം പദ്ധതിക്ക് ഊന്നൽ
 • ഇടത്തരം വ്യവസായങ്ങൾക്ക് 456 കോടി
 • ബേക്കൽ കോവളം ജലപാത ഉടനെ തുറന്ന് കൊടുക്കും
 • സ്റ്റാർട്ട്പ്പുകൾക്ക് പലിശ രഹിത വായ്‌പ
 • കിഫ്ബിയിലൂടെ 44 സ്റ്റേഡിയങ്ങൾ നിർമ്മിക്കും
 • നദി പുനരുജ്ജീവന പദ്ധതിക്ക് 20 കോടി
 • ഹരിത മിഷന് 7 കോടി
 • കേരള ബാങ്ക് വഴി ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം
 • മലയാളം മിഷൻ 3 കോടി
 • കുടുംബശ്രീ വഴി 25 രൂപക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ
 • 1000 കിമീ റോഡ് ഈ വർഷം നിർമ്മിക്കും
 • 50, 000 കിണറുകൾ റീചാർജ് ചെയ്യും
 • സ്ത്രീകൾക്ക് മാത്രമുള്ള ബജറ്റ് വിഹിതം 1509 കോടി രൂപ
 • എല്ലാ ജില്ലകളിലും ഷീ ലോഡ്ജ്
 • കുടുംബശ്രീ വഴി 4 ശതമാനം പലിശയ്ക്ക് 3000 കോടി വായ്‌പ നൽകും
 • 20,000 ഏക്കറിൽ ജൈവകൃഷി
 • മത്സ്യ തൊഴിലാളി സ്ത്രീകൾകൾക്ക് ഇതര തൊഴിലുകൾക്കായി 20 കോടി
 • കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ
 • വിശപ്പ് രഹിത പദ്ധതി കേരളം മുഴുവനാക്കും
 • സർക്കാർ പിഫ് സബ്സിഡി നൽകും
 • കെഎസ്ഡിപി മരുന്ന് വില കുറയും
 • കുട്ടനാട്‌ പാക്കേജിന് 750 കോടി
 • വയനാട് ജില്ലാ പാക്കേജിന് 2000 കോടി
 • ഇടുക്കിയിൽ എയർ സ്ട്രിപ്പ്
 • പൊതുമേഖലയ്ക്ക് 250 കോടി
 • ക്ലീൻ കേരള പദ്ധതിക്ക് 20 കോടി
 • പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അലവൻസ് കൂട്ടി
 • നഗരവികസനത്തിന് 1945 കോടി
 • പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും 500 രൂപ അലവൻസ് കൂട്ടി
 • അയ്യങ്കാളി തൊഴിലുറപ്പ് 1000 കോടി
 • ക്ലീൻ കേരള പദ്ധതിക്ക് 20 കോടി
 • പൊക്കാളി കൃഷിക്ക് 2 കോടി
 • തോട്ടം തൊഴിലാളി പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാകും
 • ടൂറിസം പ്രോത്സാഹനത്തിന് 323 കോടി
 • കേര ഗ്രാമങ്ങളെ സഹകരണ സംഘവുമായി ബന്ധിപ്പിക്കും
 • പച്ചക്കറി മേഖലയ്ക്ക് 500 കോടി
 • പച്ചക്കറി പ്രോത്സാഹന പദ്ധതിയ്ക്ക് 17 കോടി
 • ധർമ്മടേത് മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട്
 • എല്ലാ കോർപ്പറേറ്റ് കമ്പനികളും കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങി
 • ലോക കേരള സഭയ്ക്ക് 12 കോടി
 • കൈത്തറി മേഖലയ്ക്ക് 151 കോടി
 • ഖാദി ഗ്രാമ വികസനത്തിന് 16 കോടി
 • തീരദേശ സ്കൂളുകൾക്ക് 64 കോടി
 • ഉന്നത വിദ്യാഭ്യസത്തിന് 493 കോടി
 • ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി
 • കൊച്ചി സർവകലാശാലയിൽ 100 കോടി രൂപയുടെ പുനരുദ്ധീകരണം
 • നോർക്കയ്ക്ക് 2 കോടി
 • ആലപ്പുഴയെ പൈതൃക നഗരമായി പുനരുജ്ജീവിപ്പിക്കും
 • ക്ഷേത്ര പുനരുദ്ധാരണത്തിന് 5 കോടി
 • കാർഷിക മേഖലയ്ക്ക് 2000 കോടി
 • നിർഭയ ഹോമുകളുടെ പരിപാലനത്തിന് 10 കോടി
 • ഡയറി ഫാമുക്കൾക്ക് 40 കോടി
 • ജെൻഡർ ബജറ്റ് മാതൃകയിൽ എൽഡർ ബജറ്റ്
 • ബഡ്‌സ് സ്കൂളിന് 35 കോടി
 • ഭിന്നശേഷി കുട്ടികൾക്കായിയുള്ള വിവിധ പദ്ധതികൾക്ക് 50 കോടി
 • വാറ്റ് കുടിശ്ശിക 13000 കോടി
 • ക്ഷീര വികസനത്തിൽ സ്വയം പര്യാപ്തത
 • സ്കൂൾ കുട്ടികളുടെ യൂണിഫോം അലവൻസ് 600 രൂപയാക്കി
 • അട്ടപ്പാടി വാലി ഇറിഗേഷൻ നടപ്പിലാകും
 • കലാകായിക മേഖലയിലെ പ്രതിഭകൾക്കളായി 20 കോടി
 • ഭിന്നശേഷി കുട്ടികൾക്കായിയുള്ള വിവിധ പദ്ധതികൾക്ക് 50 കോടി
 • റേഷൻ വിലയ്ക്ക് അരി സപ്പ്ലൈകോ വഴി
 • വയോമിത്രം പദ്ധതിക്ക് 24 കോടി
 • ചെലവുകൾ വെട്ടികുറയ്ക്കില്ല
 • വാണിജ്യ മേഖലയ്ക്ക് 16 കോടി
 • കശുവണ്ടി കൃഷിക്ക് 5 കോടി
 • ആയിരം പുതിയ അധ്യാപിക തസ്തിക
 • നികുതി വെട്ടിപ്പുകൾ തടയാൻ നൂതന പദ്ധതികൾ
 • വ്യാപാരി വ്യവസായി പെൻഷൻ തീർക്കാൻ 20 കോടി
 • ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് 5 വർഷത്തേയ്ക്ക് നികുതിയില്ല
 • ചരക്ക് സേവന നികുതി വർധിപ്പിക്കാൻ കൂടുതൽ നടപടികൾ
 • വാറ്റ് കുടിശ്ശിക 13000 കോടി
 • കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം നികുതി കൂടും
 • പ്രദർശന ആവശ്യത്തിനുള്ള വാഹനങ്ങളുടെ നികുതിയും വർധിക്കും
 • ഭൂമിയുടെ ന്യായ വില 10 ശതമാനം കൂടി
 • പോക്കുവരവ് ഫീസ് വർധിപ്പിക്കും
 • വില്ലജ് ലൊക്കേഷൻ മാപ്പിന് 20 രൂപ ഫീസ്
 • 2 ലക്ഷം രൂപ വില വരുന്ന ഇരുചക്ര വാഹങ്ങൾക്ക് ഒരു ശതമാനം നികുതി
 • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് നികുതി വർധിപ്പിക്കും
 • അന്യ സംസ്ഥാന രജിസ്റ്ററേഷനുള്ള വാഹനങ്ങൾക്ക് നികുതി
 • ഫാൻസി നമ്പറുകളുടെ എണ്ണം കൂടും
 • ആഡംബര നികുതി വർധിപ്പിക്കും
 • മദ്യ നികുതി വർധന നീക്കി
 • കെട്ടിട നികുതിയിൽ വർധന
 • അമച്വർ നാടകത്തിന് 3 കോ

updat­ing..

Eng­lish sum­ma­ry: Ker­ala bud­get starts

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.