പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു- തീരുമാനങ്ങൾ ഇങ്ങനെ

Web Desk
Posted on February 25, 2020, 12:25 pm

പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം.ഏപ്രിൽ ഒന്നു മുതൽ പുതിയ മദ്യനയം നിലവിൽ വരും.ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന ശുപാർശ സർക്കാരിനു മുന്നിൽ എത്തിയിരുന്നു. എന്നാൽ നിലവിലുള്ളതുപോലെ ഡ്രൈ ഡേ തുടരും. ബാർ ലൈസൻ ഫീസ് വർധിപ്പിച്ചു. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബൂവറികളും തുടങ്ങുന്ന കാര്യത്തിൽ നയപരമായ തീരുമാനം കൈകൊള്ളും. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും തീരുമാനമായി. അബ്കാരി ഫീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Ker­ala cab­i­net final­ize liquor pol­i­cy

You may also like this video