Web Desk

തിരുവനന്തപുരം

November 16, 2020, 6:06 pm

സംസ്ഥാനത്ത് 2710 പുതിയ കോവിഡ് രോഗികള്‍; 6567 പേര്‍ രോഗമുക്തി നേടി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  ഇതോടെ ആകെ മരണം 1888 ആയി.2347 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 269 പേരുടെ ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 6567 പേര്‍ രോഗമുക്തി നേടി.70925 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 25104 സാംപിളുകൾ പരിശോധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10. 78 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍;

മലപ്പുറം 496,കോഴിക്കോട് 402,എറണാകുളം 279,തൃശൂർ 228,ആലപ്പുഴ 226,തിരുവനന്തപുരം 204,കൊല്ലം 191,പാലക്കാട് 185,കോട്ടയം 165,കണ്ണൂർ 110, ഇടുക്കി 83,കാസർഗോഡ് 64,പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

മരണപ്പെട്ടവര്‍;

തിരുവനന്തപുരം വർക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മൽ സ്വദേശി ഐ. നിസാൻ (84), ചിറയിൻകീഴ് സ്വദേശി രാജൻ പിള്ള (60), ചുള്ളിമാനൂർ സ്വദേശി അപ്പു (82), മടവൂർ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂർ സ്വദേശി അനിൽകുമാർ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആർ. ശിവകുമാർ (61), പുഷ്പ നഗർ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി. എ. ജോസഫ് (70), ഏലൂർ സ്വദേശി മോഹൻ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടിൽ സ്വദേശിനി സാറ ബീവി (55), കണ്ണൂർ സ്വദേശിനി റിനി ഹരിദാസൻ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂർ സ്വദേശി അബൂബക്കർ (59), തലശേരി സ്വദേശി വിൻസന്റ് ഫ്രാൻസിസ് (78) എന്നിവരാണ് മരണമടഞ്ഞത്.  ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

സമ്പര്‍ക്കരോഗികള്‍;

മലപ്പുറം 476,കോഴിക്കോട് 385,എറണാകുളം 192,തൃശൂർ 221,ആലപ്പുഴ 220, തിരുവനന്തപുരം 164,കൊല്ലം 185,പാലക്കാട് 98,കോട്ടയം 157,കണ്ണൂർ 67,ഇടുക്കി 69,കാസർഗോഡ് 53,പത്തനംതിട്ട 26,വയനാട് 34 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍;

കണ്ണൂർ 8,എറണാകുളം 7,തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5,തൃശൂർ 3,മലപ്പുറം 2,പത്തനംതിട്ട, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തര്‍;

തിരുവനന്തപുരം 310, കൊല്ലം 654,പത്തനംതിട്ട 155,ആലപ്പുഴ 658,കോട്ടയം 683,ഇടുക്കി 283,എറണാകുളം 503,തൃശൂർ 647,പാലക്കാട് 973,മലപ്പുറം 684,കോഴിക്കോട് 556,വയനാട് 67,കണ്ണൂർ 285,കാസർഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70, 925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,01,739 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 8,16,17), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (സബ് വാർഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാർഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 600 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ENGLISH SUMMARY: KERALA CM PRESS MEET UPDATES

YOU MAY ALSO LIKE THIS VIDEO