Web Desk

തിരുവനന്തപുരം

October 14, 2021, 10:40 am

കോളജുകള്‍ തുറക്കുന്നതിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത്

Janayugom Online

കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ 18 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊതുമാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം.വിമുകത മൂലം വാക്‌സിന്‍ എടുക്കാത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോളജുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച കോളജില്‍ വരേണ്ടതില്ല. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് കോളേജ് ഹോസ്റ്റലുകളും തുറക്കാം എന്നിങ്ങനെ സുപ്രധാന നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വാക്സിന്‍ സ്ഥാപനതലത്തില്‍ നല്‍കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതുള്‍പ്പെടെയുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.

Eng­lish Sum­ma­ry; COLLEGE OPENING GUIDANCE
you may also like this video;