കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നെടുങ്കണ്ടം പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
മനുഷ്യാവകാശ പ്രവര്ത്തകന് ഫാ.സ്റ്റാന്‍ സ്വാമിയെയും, പത്രപ്രവര്ത്തകന് സിദ്ധിക്ക് കാപ്പനെയും മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധര്‍ണ ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ റോയി പുളിക്കത്തുണ്ടി, ഷാജി പള്ളിവാതുക്കല്‍, പ്രകാശന്, എല്ജിന് പടപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
English summary;Kerala Congress held a dharna in front of Nedumkandam post office
You may also like this video;