Web Desk

January 29, 2021, 2:41 pm

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിടുന്നു; ചര്‍ച്ചകള്‍ നടത്തിയതായി മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ്

Janayugom Online

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ( ജേക്കബ് വിഭാഗവും )യുഡിഎഫ് വിടുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലെത്തുമെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗം ചെയര്‍മാന്‍ സ്ക്കറിയ തോമസ് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്കറിയ തോമസ് മാധ്യമങ്ങളോട് പറയുന്നു. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്കറിയ തോമസ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം ജേക്കബ് വിഭാഗത്തോട് കാണിക്കുന്ന അവഗണനയില്‍ പാര്‍ട്ടി അണികള്‍ നിരാശരാണ്. 

പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു പോലും പ്രവര്‍ത്തകര്‍ എല്‍ഡിഎഫിലേക്ക് എത്തുന്നതും അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ളവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ ഒരു പ്രാതിനിധ്യവും നല്‍കാത്തതും കേരള കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം ശക്തമാക്കിയിരിക്കുന്നു. ഇനിയും ഇത്തരമൊരു അവഗണസഹിച്ച് മുന്നോട്ട പോകേണ്ടെന്ന നിലപാടാണ് അവര്‍ക്കുളളത്. അനൂപ് ജേക്കബിനോട് തുറന്നു പറയുകയും ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞതിനാല്‍ ഇനിയും കോണ്‍ഗ്രസുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും ഭൂരിപക്ഷം പ്രവര്‍ത്തകരുടേയു വികാരം . 

പാര്‍ട്ടിയില്‍ ഉളള പ്രവര്‍ത്തകരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ യുഡിഎഫി വിടുകതന്നെയാണ് അഭികാമ്യമെന്നും നേതൃ നിരയിലെ ഭൂരിപക്ഷം പേരുടേയും നിലപാട്.ഇത്തവണ പിറവം സീറ്റ് മാത്രം പോരായെന്നനിലപാടിലുമാണവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായി അനൂപ് ജേക്കബ് പിറവത്ത് മത്സരിച്ചാല്‍ വിജയിക്കാനാകില്ലെന്ന് സ്കറിയ തോമസ് ചൂണ്ടിക്കാട്ടുന്നു. സംയുക്ത കേരള കോൺഗ്രസാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ സ്കറിയ തോമസ് ഇടത് മുന്നണിക്ക് കീഴില്‍ കേരളകോണ്‍ഗ്രസുകള്‍ ഒന്നിക്കാനുള്ള സാധ്യതകളും തള്ളുന്നില്ല. സ്കറിയ തോമസ് കഴിഞ്ഞ തവണ മത്സരിച്ച കടുത്തുരുത്തി ജോസ് കെ. മാണിക്ക് വിട്ടുനല്‍കാന്‍ ധാരണയായതായി സ്ക്കറിയ തോമസ് അഭിപ്രായപ്പെട്ടു.കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുവാനുളള സാഹചര്യമാണ് കേരളത്തിലുളളത്. അതിനാല്‍ അനൂപ് ജേക്കബും കൂട്ടരും യുഡിഎഫ് ബന്ധം വിട്ട് പുറത്തു വരുമെന്നും യുഡിഎഫ് ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു.
eng­lish sum­ma­ry ; Ker­ala Con­gress Jacob fac­tion also leaves UDF; The senior Ker­ala Con­gress leader said that dis­cus­sions were held
you may also like this video