August 11, 2022 Thursday

കേരള കോൺഗ്രസ്(ജേക്കബ്) പിളർന്നു; പാർട്ടി എന്താണെന്ന് പോലും അനൂപിന് അറിയില്ല: വിമർശനവുമായി ജോണി നെല്ലൂർ

Janayugom Webdesk
കോട്ടയം
February 21, 2020 11:59 am

കേരള കോൺഗ്രസ് (ജേക്കബ്) പിളർന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂർ വിഭാഗങ്ങൾ കോട്ടയത്ത് ചേർന്ന യോഗത്തിലാണ് കേരള കോൺഗ്രസ് പിളർന്നത്. കേരള കോൺഗ്രസ് ജോസഫുമായി ലയിക്കാനൊരുങ്ങി ജോണി നെല്ലൂർ. എന്നാൽ, ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂർ ആരോപിച്ചു. പാർട്ടി എന്താണെന്ന് പോലും അനൂപിന് അറിയില്ലെന്നും വിമർശിച്ചു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക സംസ്ഥാന കമ്മറ്റി യോഗങ്ങളാണ് ചേർന്നുകൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജോസഫ് വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു കരുതുന്നു.

ENGLISH SUMMARY: ker­ala con­gress jacob split

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.