Web Desk

തിരുവനന്തപുരം

December 26, 2020, 3:51 pm

മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപണം; കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം UDF വിടുന്നു

Janayugom Online

കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ ജില്ലയിൽ രണ്ട് ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫിന്റെ ഭരണസാധ്യതകൾ മങ്ങി. കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യും

സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാൻ ഒരുങ്ങുന്നത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയിൽ യുഡിഎഫ് മത്സരിക്കാൻ നൽകിയത്. നാലിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമതരായി മത്സരിക്കുകയും ചെയ്തു. അതുംകൈപ്പത്തി ചിഹ്നത്തിൽ. ആറ് സീറ്റുകളിലാണ് ജില്ലയിൽ ജോസഫ് വിഭാഗം വിജയിച്ചത്. ഇരിട്ടി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യൻകുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ യുഡിഎഫ് ഇത് നിരാകരിച്ചതോടെയാണ് അതൃപ്തി പൊട്ടിത്തെറിയിലെത്തിയത്.

you may also like this video