Web Desk

തൊടുപുഴ:

January 27, 2021, 6:03 pm

വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റ്

Janayugom Online

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 15 സീറ്റ് തന്നെ വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. നാളെ നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും. സീറ്റ് ചർച്ചയിൽ തനിക്കൊപ്പം മോൻസും ജോയ് എബ്രഹാമും പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പാർട്ടി ഉന്നതാധികാര സമിതി യോഗം തൊടുപുഴയിലെ ജോസഫിന്റെ വീട്ടിൽ ചേർന്നശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റുകളുടെ കാര്യത്തിൽ മാറ്റമില്ലെന്നും സീറ്റുകൾ മറ്റ് ഘടകക്ഷികളുമായി വച്ചുമാറില്ലെന്നും ജോസഫ് വ്യക്തമാക്കി. സോളാർ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. മകൻ അപ്പു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: KERALA CONGRESS JOSEPH NIYASAMBAHA SEATS

YOU MAY ALSO LIKE THIS VIDEO