കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ നേതാക്കള്‍ നേര്‍ക്കുനേര്‍ എത്തി. കാര്യങ്ങള്‍ കയ്യാങ്കളിയില്‍ എത്തിയതോടെ വരും ദിവസങ്ങളില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന് കളമൊരുങ്ങിയിരിക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ദേഷ്യം മൂത്ത ഒരു മുതിര്‍ന്ന നേതാവ് മറ്റൊരു നേതാവിനെതിരെ കസേരയെടുത്ത് അടിക്കാനോങ്ങിയെന്നാണ് പുറത്തുവന്ന വിവരം. പാര്‍ട്ടി കോര്‍ കമ്മറ്റിയിലെ നാലംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം രാത്രി വരെ നീണ്ടു നിന്നു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കേരള കോണ്‍ഗ്രസില്‍ പ്രശ്നമാണ്. ഇപ്പോള്‍ പ്രശ്നങ്ങള്‍ അതീവ രൂക്ഷമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് വീണ്ടുമൊരു പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രശ്നങ്ങളാണ് പിജെ ജോസഫ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അടര്‍ത്തിയെടുത്ത നേതാക്കളെ കൂടാതെ പിസി തോമസിന്റെ പാര്‍ട്ടിയിലെ നേതാക്കളെ കൂടി കൂടെ നിര്‍ത്തേണ്ട സ്ഥിതിയാണ്. മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നിന്നപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു മറുവിഭാഗം. പാര്‍ട്ടിയിലെ സ്ഥാനത്തെ ചൊല്ലി തന്നെ ആയിരുന്നു തര്‍ക്കം. ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടത്ര പരിഗണന പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ലഭിച്ചില്ലെന്നാണ് പരാതി.
അതേസമയം മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും അര്‍ഹിച്ചതിലും വലിയ പരിഗണന ലഭിക്കുന്നു എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് കുറ്റപ്പെടുത്തി. മോന്‍സിനെ എക്സിക്യൂട്ടീവ് ചെയര്മാന് ആക്കിയപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് കിട്ടിയത് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ആയിരുന്നു.എല്‍ഡിഎഫിനൊപ്പമായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്. അതിന് ശേഷം ജോസഫിനൊപ്പം എത്തി എന്നിട്ടും ഫ്രാന്‍സിസ് ജോര്‍ജ്ജിന് മാത്രം കാര്യമായ പരിഗണന കിട്ടിയില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പോലെ തന്നെ പ്രതിഷേധത്തിലാണ് തോമസ് ഉണ്ണിയാടനും ജോണി നെല്ലൂരും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് ജോസഫിനൊപ്പം വന്ന ആളാണ് ജോണി നെല്ലൂര്‍. ഇവര്‍ക്കും ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ആണ് പാര്‍ട്ടിയില്‍ നല്‍കിയിട്ടുള്ളത്. പിജെ ജോസഫ് മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും അധിക പ്രാധാന്യം നല്കുന്നു എന്നാണ് എതിര് വിഭാഗത്തിന് ആക്ഷേപം. ജോയ് എബ്രഹാം ആണ് ഏക സെക്രട്ടറി ജനറല്‍. ഇത്തരമൊരു ഘട്ടത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജോണി നെല്ലൂരും ഉണ്ണിയാടനും ഈ വിഷയത്തിൽ ഫ്രാൻസിസിനൊപ്പവും ആണ്. യോഗത്തില്‍ ജോണി നെല്ലൂരും അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു .
കേരളാ കോണ്‍ഗ്രസുകളുടെ പൊതുശല്യമാണ് ജോയി എബ്രഹമാമെന്നായിരുന്നു വിമത വിഭാഗത്തിന്റെ പരാമര്‍ശം. ഇതോടെ മറുവിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു.വലിഞ്ഞു കയറി വന്നവര്‍ പാര്‍ട്ടി കാര്യം തീരുമാനിക്കേണ്ടെന്നും ജോയി എബ്രഹാമിന്റെ വില പാര്‍ട്ടിക്ക് അറിയാമെന്നും മോന്‍സ് ജോസഫ് എംഎല്‍എ തിരിച്ചടിച്ചതോടെ ബഹളമായി. ഇതോടെ ചാടിയെഴുന്നേറ്റ ഫ്രാന്‍സിസ് ജോര്‍ജ് കടുത്ത ഭാഷയിലാണ് മോന്‍സിനെ വിമര്‍ശിച്ചത്. തങ്ങളാരും വലിഞ്ഞു കയറി വന്നതല്ലെന്നും ആളുള്ള പാര്‍ട്ടിയെ നയിച്ച നേതാക്കളാണ് തങ്ങളെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.രണ്ടു നേതാക്കളുള്ള ‘ആപ്പാഞ്ചിറ’ പാര്‍ട്ടിയെയല്ല തങ്ങള്‍ നയിച്ചതെന്നും എല്ലാ ജില്ലയിലും കമ്മറ്റിയും അണികളുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. പിജെ ജോസഫ് ക്ഷണിച്ചപ്രകാരമാണ് തങ്ങള്‍ പാര്‍ട്ടിയില്‍ വന്നതെന്നും ഒരു മണ്ഡലത്തില്‍ ജയിച്ചാല്‍ അതു സ്വന്തം വലുപ്പമാണെന്നു തെറ്റിദ്ധരിക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.വിമത നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും നിലവിലെ എക്സിക്യുട്ടീവ് കമ്മറ്റി താല്‍ക്കാലികമാണെന്നും പാര്‍ട്ടി ചെയര്മാന് പിജെ ജോസഫും വ്യക്തമാക്കിയതോടെ രംഗം അല്പം ശാന്തമായി. ദേഷ്യം മൂത്ത ഒരു മുതിര്‍ന്ന നേതാവ് മറ്റൊരു നേതാവിനെതിരെ കസേരയെടുത്ത് അടിക്കാനോങ്ങിയെന്നാണ് പുറത്തുവന്ന വിവരം.എന്തായാലും പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. അതിന് വേണ്ടി പുതിയൊരു ഫോര്‍മുലയാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താം എന്നതാണത്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാമെന്നും പിജെ ജോസഫ് ഉറപ്പ് നല്‍കുന്നുണ്ട്.വിമത നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും നിലവിലെ എക്സിക്യുട്ടീവ് കമ്മറ്റി താല്‍ക്കാലികമാണെന്നും പാര്‍ട്ടി ചെയര്മാന് പിജെ ജോസഫും വ്യക്തമാക്കി.യതായി പറയപ്പെടുന്നു. ഉടനെ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ മണ്ഡലം കമ്മറ്റികള്‍ എവിടെയാണെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നു.12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുള്ള തൊടുപുഴ നിയോജക മണ്ഡലത്തില്‍ പോലും 6 മണ്ഡലം കമ്മറ്റികള്‍ തികച്ചില്ലെന്ന പരിഹാസവും ഉണ്ടായി .ഈ സ്ഥിതിയില്‍ എങ്ങനെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യവും ബാക്കിയാണ്. അതിനിടെ നേതാക്കളുടെ തര്‍ക്കവും കയ്യാങ്കളിയും പാര്‍ട്ടിക്ക് പുതിയ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്.
English summary; Kerala Congress on the verge of split; Explosion at a meeting at PJ Joseph’s home
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.