Thursday
18 Jul 2019

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍ന്നു

By: Web Desk | Sunday 16 June 2019 3:53 PM IST


ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനായി അവരോധിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നു. അഞ്ച് എംഎല്‍എ മാരില്‍ രണ്ട് പേരാണ് ജോസ് കെ മാണി വിളിച്ച യോഗത്തിനെത്തിയത്. എട്ട് ജില്ലാ പ്രസിഡന്‍റുമാരും 220 സംസ്ഥാന സമതി അംഗങ്ങളും പങ്കെടുത്തതായി ജോസ് കെ മാണി അറിയിച്ചു. സമാന്തരയോഗത്തില്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു.

വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്‍റെ രേഖാമൂലമുള്ള വിലക്ക് മറികടന്നാണ് ജോസ് കെ മാണി വിളിച്ച സമാന്തര യോഗത്തില്‍ ഇവര്‍ പങ്കെടുത്തത്. സിഎഫ് തോമസടക്കം നിരവധിപേര്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസ് തുടരുമെന്നും സി എഫ് തോമസ് അറിയിച്ചു. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നടത്തിയ അനുരഞ്ജന നിര്‍ദ്ദേശം പാളി.

Related News