Web Desk

തിരുവനന്തപുരം

February 10, 2021, 6:45 pm

കോവിഡ്‌ രോഗം വന്നിട്ടില്ലാത്തവർക്ക്‌ രോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Janayugom Online

കേരളത്തില്‍ 10 ല്‍ ഒരാള്‍ക്ക് മാത്രമേ കോവിഡ്‌ രോഗം വന്നിട്ടുളളുവെന്നും അതിനാല്‍, രോഗം പിടിപെടാനുളള സാധ്യത കൂടുതുലുളള ആളുകള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്ന് മുഖ്യമന്ത്രി. അതിനാല്‍ സംസ്ഥാനം കൈവരിച്ചു കൊണ്ടിരിക്കുന്ന ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡില്‍ കേരളം ശരിയായ ദിശയിലാണ്.മരണങ്ങള്‍ തടയാനും മുൻ കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗം വന്നു പോയ സ്ഥലങ്ങളില്‍ കൂടുതല്‍ വിനാശകാരിയായി രോഗം വരാനുളള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറവ് രോഗവ്യാപനമുണ്ടായ ജില്ലകള്‍ ഐസിഎംആര്‍ കേരളത്തില്‍ പഠന വിധേയമാക്കിയ ജില്ലകളാണ്. കേരളത്തില്‍ താരതമ്യേനെ രോഗവ്യാപനം കുറവാണ്. അത് തെളിയിക്കുന്ന പഠനമാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്.

കേരളത്തിൽ ഇന്ന് 5980 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.41 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3920 ആയി.

ENGLISH SUMMARY: ker­ala covid pinarayi vijayan statement

YOU MAY ALSO LIKE THIS VIDEO