September 29, 2022 Thursday

Related news

July 23, 2022
May 28, 2022
April 7, 2022
March 15, 2022
March 3, 2022
February 25, 2022
February 3, 2022
January 22, 2022
January 20, 2022
January 20, 2022

ആദ്യമായി 3000 കടന്ന് കോവിഡ് രോഗികൾ, 2196 പേർ രോഗമുക്തി നേടി

Janayugom Webdesk
തിരുവനന്തപുരം
September 6, 2020 5:57 pm

സംസ്ഥാനത്ത് ഇന്ന് 3082 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.50 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00, 296 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,789 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,507 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,72,496 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,83,771 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക്:

തിരുവനന്തപുരം ‑528 ‚മലപ്പുറം- 324  , കൊല്ലം — 328, എറണാകുളം — 281  , കോഴിക്കോട് — 264 -, ആലപ്പുഴ ‑221  , കാസർഗോഡ് — 218 , കണ്ണൂർ — 200 പേർക്കും, കോട്ടയം — 195 -, തൃശൂർ- 169, പാലക്കാട്   162  , പത്തനംതിട്ട — 113  , വയനാട് ‑40 പേർക്കും, ഇടുക്കി ‑39 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്ക രോഗികള്‍:

തിരുവനന്തപുരം  ‑515 ‚കൊല്ലം — 302 , മലപ്പുറം- 297 , എറണാകുളം ‑76 , കോഴിക്കോട് — 253  , കാസർഗോഡ്  — 203 , ആലപ്പുഴ ‑200  , കോട്ടയം- 190 -, കണ്ണൂർ — 169 , തൃശൂർ — 157  , പാലക്കാട് ‑126, പത്തനംതിട്ട ‑94  , വയനാട് ‑35 , ഇടുക്കി — 27 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍

സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരൻ (56), കോഴിക്കോട് മാവൂർ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബർ 2ന് മരണമടഞ്ഞ കണ്ണൂർ തോട്ടട സ്വദേശി ടി. പി. ജനാർദനൻ (69), ആലപ്പുഴ കരുമാടി സ്വദേശി അനിയൻ കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആരോഗ്യ പ്രവർത്തകർ

കണ്ണൂർ- 20, തിരുവനന്തപുരം — 9,കൊല്ലം, കാസർഗോഡ് — 6  , എറണാകുളം ‑3, പത്തനംതിട്ട, തൃശൂർ — 2  , മലപ്പുറം, പാലക്കാട്-ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

നെഗറ്റീവായവരുടെ കണക്ക്

തിരുവനന്തപുരം ‑618  , കൊല്ലം- 204 , പത്തനംതിട്ട — 88  , ആലപ്പുഴ — 36 , കോട്ടയം — 130  , ഇടുക്കി — 19 , എറണാകുളം- 185 , തൃശൂർ ‑145  , പാലക്കാട് — 95, മലപ്പുറം- 202 , കോഴിക്കോട് — 265  , വയനാട് — 30  , കണ്ണൂർ — 69  , കാസർഗോഡ് — 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3), വടശേരിക്കര (സബ് വാർഡ് 9), പന്തളം തെക്കേക്കര (സബ് വാർഡ് 2), ഇരവിപ്പേരൂർ (സബ് വാർഡ് 1), അരുവാപ്പുലം (സബ് വാർഡ് 8,9), നെടുമ്പ്രം (സബ് വാർഡ് 12), നരനംമൂഴി (സബ് വാർഡ് 7), കലഞ്ഞൂർ (സബ് വാർഡ് 13), തൃശൂർ ജില്ലയിലെ പെരിഞ്ഞാനം (വാർഡ് 1), വലപ്പാട് (5,10, 13 (സബ് വാർഡ്), പാവറട്ടി (സബ് വാർഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3,13), കുത്തനൂർ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂർ (18 (സബ് വാർഡ്), 9), ഇടമുളയ്ക്കൽ (സബ് വാർഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9,12,13 (സബ് വാർഡ്), കാവാലം (1,5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9,10 (സബ് വാർഡുകൾ), 12,18), എടച്ചേരി (സബ് വാർഡ് 11,12), കണ്ണൂർ ജില്ലയിലെ കടമ്പൂർ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാർഡ് 4), ദേവികുളം (സബ് വാർഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9,10, 12 (സബ് വാർഡ്), കുമാരമംഗലം (3,4,13 (സബ് വാർഡ്), മരിയപുരം (സബ് വാർഡ് 8,9), പാമ്പാടുംപാറ (3,4 (സബ് വാർഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുൻസിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2,16), മുതുതല (15), തച്ചമ്പാറ (14), തൃശൂർ ജില്ലയിലെ കോലാഴി (12,14,16 (സബ് വാർഡ്), വാരാന്തറപ്പള്ളി (സബ് വാർഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1,17,19,20, 21,22,23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂർ നീലേശ്വരം (സബ് വാർഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

 

ENGLISH SUMMARY: ker­ala covid updates 06-09-2020

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.