400 കടന്ന് കോവിഡ് രോഗികള്‍; പുതിയ 416 കേസുകളില്‍ 204 ഉം സമ്പര്‍ക്ക രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 10, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 416  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണ് ഇന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51പേര്‍  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 204  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചികില്‍സയിലായിരുന്ന 112 പേരുടെ പരിശോധന ഫലം നെഗറ്റീവായി. സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 193 ആയി.സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഏറെ അപകടകരമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പോസ്റ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്;

തിരുവനന്തപുരം-129  കൊല്ലം-28  പത്തനംത്തിട്ട- 32 ആലപ്പുഴ‑50  കോട്ടയം- 7 ഇടുക്കി- 12 എറണാകുളം — 20  തൃശൂര്‍— 17 പാലക്കാട്-28 മലപ്പുറം-41  കോഴിക്കോട്-12  കണ്ണൂര്‍— 23 കാസര്‍കോട്-17

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം-5  ആലപ്പുഴ‑24  കോട്ടയം- 9 ഇടുക്കി- 4 എറണാകുളം ‑4  തൃശൂര്‍— 19 പാലക്കാട്-8 മലപ്പുറം-18 വയനാട് 4 കണ്ണൂര്‍— 14 കാസര്‍കോട്-3

ഇതുവരെ 11,693 സാംപിളുകള്‍ പരിശോധിച്ചു. 1,84,112 പേര്‍ നിരീക്ഷണത്തില്‍. ഇന്നു 422 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.