ആശങ്കയില്‍ കേരളം; രണ്ടാം ദിവസവും 400 കടന്ന് കോവിഡ് കേസുകള്‍, 200 ന് മുകളില്‍ സമ്പര്‍ക്ക രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 11, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം ദിവസവും 400 കടന്ന് കോവിഡ് രോഗികള്‍. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ദിവസമാണ് ഇന്ന്. സമ്പര്‍ക്കത്തിലൂടെ 234 പേര്‍ക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.ചികില്‍സയിലായിരുന്ന 143 പേരുടെ പരിശോധന ഫലം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സോപ്ട്ടുകളുടെ എണ്ണം 195 ആയി. പുതിയതായി 16 ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി.

രണ്ടു പേര്‍ കോവിഡ് ബാധിച്ച് ഇന്ന് മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശി സെയ്ഫുദിൻ, എറണാകുളം സ്വദേശി പി. കെ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രണ്ട് ഐടിബിപിക്കാരും രണ്ട് ബിഎസ്എഫ് ഉദ്യാഗസ്ഥരും നാല് ബിഎസ്ഇക്കാരും ഉള്‍പ്പെടുന്നു.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് — തിരുവനന്തപുരം 6 കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6 ഇടുക്കി 4 എറണാകുളം 3 തൃശ്ശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍  1

24 മണിക്കുറിനിടെ 2104 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവായി.

തിരുവനന്തപുരത്ത് 69 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ക്ക് സമ്പര്‍ക്കം വഴി. അതിനു പുറമെ എവിടെ നിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണെയ്ൻമെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍, ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരും.

ENGLISH SUMMARY: KERALA COVID CASE UPDATES 11-07-2020

YOU MAY ALSO LIKE THIS VIDEO