400 കടന്ന് നാലാം ദിവസവും; 449 പുതിയ കോവിഡ് കേസുകളില്‍ 144 സമ്പര്‍ക്ക രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 13, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 449  പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 144  പേര്‍ക്ക് രോഗം പിടിപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 162 പേര്‍ക്ക് രോഗമുക്തി. ഉറവിടമറിയാത്ത 18 രോഗികളാണ് സംസ്ഥാനത്തുളളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്സി 10, ഹിഎസ്എഫ് 1, ഐടിബിപി 77, ഫയര്‍ഫോഴ്സ് 4, കെഎസ്സി 3, പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 223.

ഫലം പോസ്റ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക്;

തിരുവനന്തപുരം- 63, കൊല്ലം- 33- പത്തനംത്തിട്ട — 47, അലപ്പുഴ- 119, കോട്ടയം- 10, ഇടുക്കി- 4, എറണാകുളം- 15, തൃശൂര്‍— 9, പാലക്കാട്- 19, വയനാട്- 14, മലപ്പുറം- 47, കോഴിക്കോട്- 16, കണ്ണുര്‍— 44, കാസര്‍കോട്- 9

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക്;

തിരുവനന്തപുരം- 3, കൊല്ലം- 10 പത്തനംത്തിട്ട — 2, അലപ്പുഴ- 7 കോട്ടയം- 12, എറണാകുളം- 12, തൃശൂര്‍— 14, പാലക്കാട്- 25, വയനാട്- 16, മലപ്പുറം- 28, കോഴിക്കോട്- 8, കണ്ണുര്‍— 20, കാസര്‍കോട്- 5

24 മണിക്കുറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുളളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 713 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2, 44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധന ഫലം വരാനുണ്ട്.

ENGLISH SUMMARY: KERALA COVID UPDATES 13-07-2020

YOU MAY ALSO LIKE THIS VIDEO