സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുത്തനെ കൂടി, 608 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

Web Desk

തിരുവനന്തപുരം

Posted on July 14, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തുന്ന ദിവസമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 130 വിദേശരാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 151  പേരുടെ പരിശോധന ഫലം നെഗറ്റീവായി.സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 227 ആയി.

കോവിഡ് പോസ്റ്റീവ് ജില്ല തിരിച്ച്;

തിരുവനന്തപുരം-201, കൊല്ലം-13 പത്തനംത്തിട്ട‑3  ആലപ്പുഴ- 34 കോട്ടയം- 25 എറണാകുളം- 70 തൃശൂര്‍— 42 പാലക്കാട്- 26 വയനാട്- 12 മലപ്പുറം- 58 കോഴിക്കോട്- 58 കണ്ണൂര്‍— 12 കാസര്‍ക്കോട്- 44

സംസ്ഥാനത്ത് ഉറവിടമറിടാത്ത് 26 കേസുകളാണ് ഉളളത്. എട്ട് ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 158 സമ്പര്‍ക്ക് രോഗികള്‍. സംസ്ഥാനം രൂക്ഷമായ വ്യാപനത്തിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി.

നെഗറ്റീവായവരുടെ കണക്ക്;

തിരുവനന്തപുരം-15, കൊല്ലം-2   ആലപ്പുഴ‑17  കോട്ടയം- 5 തൃശൂര്‍— 9 പാലക്കാട്-49 വയനാട്- 12 മലപ്പുറം- 9 കോഴിക്കോട്- 21 കണ്ണൂര്‍— 49 കാസര്‍ക്കോട്- 5

24 മണിക്കൂറിനിടെ 14, 227 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,52,302 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7754 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വെെലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക അകലം കൂടുതലുളള വ്യക്തികള്‍ മുതലായ മുൻഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79, 723 സാംപിളുകള്‍ ശേഖരിച്ചതില്‍ 75,338 സാംപിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുളളത്. 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4454 പേര്‍ ഇപ്പോള്‍ ചികിത്സയിലുളളത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

ENGLISH SUMMARY: KERALA COVID UPDATES 14-07-2020

YOU MAY ALSO LIKE THIS VIDEO