രണ്ടാം ദിവസവും 600 കടന്ന് കോവിഡ് രോഗികള്‍, 623 ല്‍ 432 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നതും  76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നതുമാണ്. 432 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 196 പേരുടെ പരിശോധന ഫലം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സോപ്ട്ടുകളുടെ  എണ്ണം 234 ആയി.37 ഉറവിടമറിയാത്ത കേസുകള്‍. 9 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പോസ്റ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം-157 കൊല്ലം- 11 പത്തനംത്തിട്ട‑64 ആലപ്പുഴ‑20 കോട്ടയം-25 ഇടുക്കി-55 എറണാകുളം- 72തൃശൂര്‍— 5പാലക്കാട്-19 വയനാട്- 4 മലപ്പുറം-18 കോഴിക്കോട്-64 കണ്ണൂര്‍-35 കാസര്‍ഗോഡ്-74

രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്

തിരുവനന്തപുരം- 11 കൊല്ലം- 8 പത്തനംത്തിട്ട- 19 കോട്ടയം- 13 ഇടുക്കി- 3എറണാകുളം-1 തൃശൂര്‍— 1 പാലക്കാട്- 53 വയനാട്-1 മലപ്പുറം- 44 കോഴിക്കോട്- 15 കണ്ണൂര്‍— 10 കാസര്‍ഗോഡ്- 17

സംസ്ഥാനത്ത് 4880 രോഗികളാണ് ചികില്‍സയിലുളളത്. ഇന്ന് പുതിയതായി 602 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കുറിനിടെ 14,444 സാമ്പിളുകള്‍ പരിശോധിച്ചു.1,84,601 പേരാണ് നിരീക്ഷണത്തിലുളളത്. ഇതുവരെ 2,60, 356 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 82, 568 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവായി.

updat­ing..

ENGLISH SUMMARY: ker­ala covid updates 15- 07–2020

YOU MAY ALSO LIKE THIS VIDEO