700 കടന്ന് കോവിഡ് രോഗികള്‍, 722 പുതിയ കേസുകളില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Web Desk

തിരുവനന്തപുരം

Posted on July 16, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന്  722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് രോഗികള്‍ പതിനായിരം കടന്നു.സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം  10,275 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍  വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍  നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 34 കേസുകളാണ് സംസ്ഥാനത്തുളളത്.  ചികിത്സയിലായിരുന്ന 228 പേരുടെ പരിശോധന ഫലം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 271 ആയി.

പോസ്റ്റീവ് കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം-339

കൊല്ലം-42

പത്തനംത്തിട്ട‑31

ആലപ്പുഴ‑18

കോട്ടയം-13

ഇടുക്കി-26

എറണാകുളം-57

തൃശൂര്‍-32

പാലക്കാട്-25

വയനാട്-13

മലപ്പുറം-42

കോഴിക്കോട്-33

കണ്ണൂര്‍-23

കാസര്‍കോട്-18

രോഗമുക്തി നേടിയവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം-1

കൊല്ലം-17

പത്തനംത്തിട്ട‑18

ആലപ്പുഴ‑13

കോട്ടയം-7

ഇടുക്കി-6

എറണാകുളം-7

തൃശൂര്‍-8

പാലക്കാട്-72

വയനാട്-1

മലപ്പുറം-37

കോഴിക്കോട്-10

കണ്ണൂര്‍-8

കാസര്‍കോട്-23

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16052 സാമ്പിളുകള്‍ പരിശോധിച്ചു. 1,83,900 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 804 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5372 പേര്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുളളത്. ഇതുവരെ 2,68,128 സാമ്പിളുകള്‍ പരിശോധനക്കയച്ചു.ആകെ 2,68,128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം കൂടി. സംസ്ഥാനത്ത് പത്ത് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ  84 പ്രദേശങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളാണ്.

updat­ing.…

ENGLISH SUMMARY: ker­ala covid updates 16-07-2020

YOUN MAY ALSO LIKE THIS VIDEO