സംസ്ഥാനത്ത് 57 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 പേർ രോഗമുക്തി നേടി

Web Desk

തിരുവനന്തപുരം

Posted on June 01, 2020, 6:02 pm

സംസ്ഥാനത്ത് ഇന്ന് 57 പുതിയ കോവിഡ് കേസുകൾ. 55 പേരും പുറത്തു നിന്ന് വന്നവരാണ്. 18 പേർ രോഗമുക്തി നേടി.27 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാങ്ങളിൽ നിന്ന് 28 പേരാണ് എത്തിയത്.കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു എയർ ഇന്ത്യ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു . കാസർഗോഡ് ‑14, മലപ്പുറം- 14 , തൃശൂർ‑9, കൊല്ലം-5, പത്തനംതിട്ട‑4, തിരുവനന്തപുരം-3, എറണാകുളം-3, ആലപ്പുഴ‑2,പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്

സംസ്ഥനത്ത് പുതിയതായി അഞ്ചു ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. പാലക്കാട്, കണ്ണൂർ ജില്ലകളിയാണ് അഞ്ചു ഹോട്ട്സ്പോട്ടുകളും.സംസ്ഥാനത്ത് ആകെ 123 ഹോട്ട്സ്പോട്ടുകളുള്ളത്.ഇന്ന് പരിശോധന ഫലം നെഗറ്റീവായത്; മലപ്പുറം-7, തിരുവനന്തപുരം-3, കോട്ടയം-3, പത്തനംതിട്ട‑1, പാലക്കാട്-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ‑1

ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,246 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 65,273 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

 • ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണത്തിന് അനുമതി
 • പരമാവധി 50 പേർ വച്ച് ഗുരുവായൂരിൽ വിവാഹത്തിന് അനുമതി
 • ഓഡിറ്റോറിയങ്ങളിലും 50 പേരെ വെച്ച് വിവാഹച്ചടങ്ങ് നടത്താം
 • സ്കൂൾ തുറക്കൽ ജൂലൈയ്ക്ക് ശേഷം
 • സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് വേണം
 • പ്രായമായവർ വീടിനു പുറത്തിറങ്ങരുത്
 • അയൽ ജില്ലയിലേക്ക് ബസ് സർവീസ്
 • രണ്ടു ജില്ലകൾക്കിടയിൽ ബസ് സർവീസിന് അനുമതി
 •  ബസിൽ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും
 • സംസ്ഥാനത്ത് സാമൂഹ്യ വ്യാപനമില്ല
 • സിനിമ ഷൂട്ടിങ്ങിന് അനുമതി
 • ഔട്ഡോർ ഷൂട്ടിനും അനുമതി

 

updat­ing…

ENGLISH SUMMARY: ker­ala covid updates

YOU MAY ALSO LIKE THIS VIDEO