Web Desk

തിരുവനന്തപുരം

June 23, 2020, 6:02 pm

സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 60 പേർക്ക് രോഗമുക്തി

Janayugom Online

സംസ്ഥാനത്ത് ഇന്ന് 141പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റു സംസ്ഥാനത്തിൽ നിന്നും വന്നവരാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടു.സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.സംസ്ഥാനത്ത് സ്ഥിതിഗതികൾ രൂക്ഷമാണെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പോസിറ്റീവ്  കണക്കുകള്‍ ജില്ല തിരിച്ച്: പത്തനംതിട്ട, പാലക്കാട് 27 വീതം.
ആലപ്പുഴ‑19 തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.

നെഗറ്റീവായത്: മലപ്പുറം 15, കോട്ടയം 12, തൃശ്ശൂർ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂർ 1.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ : ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര‑9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക‑2, ഹരിയാണ‑2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ‑1, ഹിമാചല്‍ പ്രദേശ്-1.

മുഖ്യമന്ത്രിയുടെ വാക്കുകൾ
കഴിഞ്ഞ അഞ്ച് ദിവസമായി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 138 കേസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിൽ നിന്നെത്തിയതാണ്. 9 ജില്ലകളില്‍ നൂറിലേറെ രോഗികളായി. മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശൂര്‍ 113, കോഴിക്കോട് 107, കാസര്‍കോട് 102 എന്നിങ്ങനെയാണ് നില.

updat­ing..

ENGLISH SUMMARY: Ker­ala covid updates

YOU MAY ALSO LIKE THIS VIDEO