സംസ്ഥാനത്ത് 167 പേര്‍ രോഗമുക്തി നേടി; 193 പുതിയ രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 06, 2020, 6:04 pm

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു. ചികില്‍സയിലായിരുന്ന167 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലുടെ35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 155 ആയി.

പോസ്റ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്;

തിരുവനന്തപുരം-7

കൊല്ലം-13

പത്തനംത്തിട്ട‑26

ആലപ്പുഴ‑15

കോട്ടയം-6

ഇടുക്കി-6

എറണാകുളം-25

തൃശൂര്‍-14

പാലക്കാട്-8

വയനാട്-8

മലപ്പുറം-35

കണ്ണൂര്‍-11

കോഴിക്കാട്15

കാസര്‍കോട്-6

ഇന്ന് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം-7

കൊല്ലം-10

പത്തനംത്തിട്ട‑27

ആലപ്പുഴ‑7

കോട്ടയം-11

ഇടുക്കി-11

എറണാകുളം-16

തൃശൂര്‍-16

പാലക്കാട്-33

മലപ്പുറം-13

കണ്ണൂര്‍-10

കോഴിക്കാട്-5

കാസര്‍കോട്-12

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2252 പേര്‍. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്.2075 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുളള വ്യക്തികള്‍ മുതലായ മുൻഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60. 006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുഖള്‍ നെഗറ്റീവാണ്.

ENGLISH SUMMARY: KERALA COVID UPDATES 06-07-2020

YOU MAY ALSO LIKE THIS VIDEO