സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്. ഇതില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ 19 പേരും കാസര്‍കോട് സ്വദേശികളാണ്. ആലപ്പുഴ ജില്ലിയിലെ അവസാന രോഗിയ്ക്കും രോഗം ഭേദമായതോടെ ആലപ്പുഴ കോവിഡ് മുക്തജില്ലയായി. ഇനി മുതല്‍ ലോക്ക്ഡൗണ്‍ കഴിയും വരെ എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
408 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46,203 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര് ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 19,756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ നിന്ന് 19,074 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകരാഷ്ട്രങ്ങള്‍ വൈറസിന് മുമ്പില്‍ പകച്ച് നിന്നപ്പോള്‍ കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന് കീഴില്‍ പ്രത്യേക സംഘമുണ്ടാക്കുകയും എല്ലാ ജില്ലയിലും പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വ്യക്തിശുചിത്രം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാലാക്കുകയും ദേശീയതലത്തിൽ ലോക്ക് ഡൌണ്‍ വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ കൈകൊണ്ടിരുന്നു.
കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.