13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 5, 2024
September 3, 2024
August 31, 2024
August 24, 2024
August 24, 2024
August 22, 2024
August 21, 2024
August 20, 2024
August 16, 2024

കേരള ക്രിക്കറ്റ് ലീഗ്: തൃശൂര്‍ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

Janayugom Webdesk
തൃശൂര്‍
August 7, 2024 12:55 pm

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂര്‍ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവില്‍ കേരള വെറ്ററന്‍സ് ആന്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്. എട്ട് വയസു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജ്ജാദ് ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് തൃശൂര്‍ ക്ലബിനെ സ്വന്തമാക്കി കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്.

സെപ്റ്റംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരം. തൃശൂര്‍ ടീമിനെ കൂടാതെ മറ്റ് അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കും. ടീം പ്രഖ്യാപനവും ലോഗോ, ജേഴ്സി എന്നിവയുടെ പ്രകാശനവും തൃശൂരില്‍ വെച്ച് നടക്കുമെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. മികച്ച ടീമിനെ നേരിടാന്‍ കഴിയുന്ന കരുത്തുറ്റ ടീമിനെ തൃശൂരില്‍ നിന്ന് വാര്‍ത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നതിനോട് ഒപ്പം തന്നെ ക്രിക്കറ്റില്‍ താത്പര്യമുള്ളവരെ കണ്ടെത്തി താഴേത്തട്ട് മുതല്‍ പരിശീലനം നല്‍കി തൃശൂരില്‍ നിന്നുള്ള മികച്ച കളിക്കാരെ രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1989 മുതല്‍ തിരുവനന്തപുരത്ത് ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സജ്ജാദ് വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2014 ല്‍ നടന്ന കെഎംസിസി ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച ബൗളറും മോസ്റ്റ് വാല്യുവബിള്‍ പ്ലെയറുമായിരുന്നു അദ്ദേഹം. സജാദ് ഡയറക്ടറായ ഫിനെസ്സ് ഗ്രൂപ്പ് ഷിപ്പിങ്, കണ്‍സ്ട്രക്ഷന്‍ രംഗത്തും ബിസിനസ് നടത്തി വരുന്നു.

Eng­lish Sum­ma­ry: Ker­ala Crick­et League: Saj­jad Seth, direc­tor of Finesse Group and for­mer crick­eter, owns the Thris­sur team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.