Web Desk

തിരുവനന്തപുരം

May 08, 2020, 4:28 pm

ചുരുങ്ങിയ ചെലവില്‍ ലളിതമായി കേരളം കോവിഡിനെ നേരിട്ടു; പ്രശംസിച്ച് ദ ഇക്കണോമിസ്റ്റ്

Janayugom Online

കോവിഡ് 19 നേരിടുന്നതിൽ കേരളം പ്രശംസാർഹമായ വിജയം കൈവരിച്ചെന്ന് ദ ഇക്കണോമിസ്റ്റ്. 2018 ൽ നിപാ വൈറസിനെ നേരിടുന്നതിൽ സ്വീകരിച്ച നടപടികളുടെ ആവർത്തനമാണ് ഈ ഘട്ടത്തിലും കേരളത്തെ രക്ഷിച്ചതെന്ന് ഇക്കണോമിസ്റ്റ്‌ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ ചെലവിലും ലളിതവുമായി കേരളം കൊവിഡിനെ നേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ താഴെ തട്ടില്‍ ഉള്ളവർ വരെ ചടുലമായി പ്രവര്‍ത്തിച്ചെന്നും എക്കണോമിസ്റ്റ് വ്യക്തമാക്കി.

കാള്‍ സെന്ററുകള്‍, ക്വാറന്റൈന്‍ ചെയ്തവരെ ശ്രദ്ധിക്കാനുണ്ടാക്കിയ സംവിധാനങ്ങള്‍, സൗജന്യഭക്ഷണത്തിനും വൈദ്യചികിത്സക്കുമുള്ള സംവിധാനമുണ്ടാക്കിയത് എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. രാജ്യമെമ്പാടും ഉണ്ടായ ലോക്ക് ഡൗണ്‍ സമയത്ത് ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കും വീടുകളില്‍ കഴിയുന്ന ആവശ്യക്കാര്‍ക്കും ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കിയതും എടുത്തുപറയുന്നുണ്ട്.

പൊതുജനാരോഗ്യമേഖലയില്‍ കേരളത്തിനുളളത് ദീര്‍ഘ കാലത്തെ നിക്ഷേപമാണ്. ഇത് ഏറെ ഗുണം ചെയ്തു. ഇതിന് സാധ്യമായത് അവിചാരിതമായല്ലെന്നും കമ്യുണിസത്തിന്റെ സ്വാധീനം കൊണ്ടാണെന്നും എക്കണോമിസ്റ്റ് അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: ker­ala curbed covid on cheap and easy says the economist

YOU MAY ALSO LIKE THIS VIDEO