കേരള ഇക്കോടൂറിസം ടിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലെനായി ലഭിക്കും

Web Desk
Posted on September 05, 2019, 7:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസംകേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുകയെന്ന് വനംമന്ത്രി അഡ്വ. കെ രാജു അറിയിച്ചു.
ഇതിനായി തയാറാക്കിയ കേരളഫോറസ്റ്റ് ഇക്കോ ടൂറിസം മൊബൈല്‍ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും ചേമ്പറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷാണാടിസ്ഥാനത്തില്‍ 20 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുകയെന്നും തടിയൊഴികെയുള്ള വനഉല്‍പന്നങ്ങള്‍ വനശ്രീ ഇക്കോ ഷോപ്പുകളിലൂടെ ഇന്ത്യയിലെങ്ങും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങളിലും വനശ്രീയൂണിറ്റുകളിലും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നും സന്ദര്‍ശനകേന്ദ്രങ്ങളില്‍ നേരിട്ട് ടിക്കറ്റ് നല്‍കുന്ന സംവിധാനം തുടരുമെന്നും മന്ത്രി അറിയിച്ചു. വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വേേു://ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി,ഇക്കോടൂറിസം വെബ്‌സൈറ്റായ വേേു:െ//സലൃമഹമളീൃലേെലരീീtuൃശാെ.രീാ എന്നിവയിലും ടിക്കറ്റുകള്‍ ബുക്കു ചെയ്യാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും സാധിക്കും.
പത്തനംതിട്ടയിലെ ഗവി, അടവി ഗവി ടൂര്‍ പാക്കേജ്, തൃശൂരിലെ അതിരപ്പള്ളി, വാഴച്ചാല്‍, എറണാകുളം ജില്ലയിലെ മഹാഗണി തോട്ടം, ഭൂതത്താന്‍കെട്ട്, പനയേലി പോര്, ഇടുക്കിയിലെ കാല്‍വരി മൗണ്ട്, കൈനഗിരി, ചെല്ലാര്‍ കോവില്‍, കൊല്ലത്ത് പാലരുവി, കണ്ണൂരില്‍ പൈതല്‍മലപുറത്തൊട്ടി, പൈതല്‍മല മഞ്ഞപ്പുല്ല്, അളകാപുരി, ശശിപാറ, കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, വനപര്‍വം, മലപ്പുറം ജില്ലയിലെ കനോലിപ്ലോട്ട്, നെടുങ്കയം, പാലക്കാട് ജില്ലയിലെ ധോണി, മിന്നാംപാറ, അനങ്ങന്‍മല, തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പൊന്മുടി, പേപ്പാറ, വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക്, സൂചിപ്പാറ, എന്നിവിടങ്ങളിലാണ് നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ഇക്കോഷോപ്പായി മാറി. ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, മുഖ്യവനം മേധാവി പി കെ കേശവന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മാ മൊഹന്തി, ഡിസിഎഫ്‌സി രാജേന്ദ്രന്‍, എ സി എഫ് സുനില്‍ സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു