Friday
13 Dec 2019

ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

By: Web Desk | Tuesday 9 April 2019 8:50 AM IST


രാജ്യത്തെ മികച്ച കോളജുകളില്‍ നമ്മുടെ കോളജുകളും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തിന് വന്‍ നേട്ടം. ദേശീയ റാങ്കിങിനെ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇടം നേടിയത്. കേരള സര്‍വകലാശാല രാജ്യത്തെ 22-മത്തെ മികച്ച സര്‍വകലാശാലയായപ്പോള്‍ എംജി 30 ല്‍ എത്തി. കലിക്കറ്റ് സര്‍വകലാശാല 60-ാമതും കുസാറ്റ് പട്ടികയില്‍ 65 -ാമതുമാണ്.

മികച്ച കോളെജുകളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് 23-ാം സ്ഥാനം നേടി. മാര്‍ ഇവാനിയോസ്(29), രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്(35), തിരുവനന്തപുരം വിമന്‍സ് കോളെജ്(47) , സെന്റ് തോമസ് കോളെജ് തൃശ്ശൂര്‍(54), എസ് എച്ച്‌ തേവര(57), എസ് ബി കോളെജ്(62), സെന്റ് തെരേസാസ് (64), എംജി കോളെജ്, ഗവ. ആര്‍ട്‌സ് കോളെജ് തിരുവനന്തപുരം, ഫറൂഖ് കോളെജ്, ടി കെ എം കോളെജ്, സെന്റ് ജോസഫ്‌സ് കോളെജ് കോഴിക്കോട്, ഫാത്തിമ മാത കൊല്ലം, ക്രൈസ്റ്റ് കോളെജ് ഇരിങ്ങാലക്കുട, മാര്‍ത്തോമ കോളെജ് തിരുവല്ല, നിര്‍മ്മലഗിരി കണ്ണൂര്‍ എന്നിവയാണ് ആദ്യ നൂറില്‍ ഉള്ള കോളെജുകള്‍.

എഞ്ചിനീയറിങ് വിഭാഗത്തില്‍ എന്‍ഐടി കാലിക്കറ്റ് ആണ് കേരളത്തില്‍ മെച്ചപ്പെട്ടത്. ഓവറോള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടിയാണ് ഒന്നാമതെത്തിയത്.

Related News