Web Desk

തി​രു​വ​ന​ന്ത​പു​രം

December 16, 2020, 11:02 am

ഗ്രാമപഞ്ചായത്തുകളില്‍ മുന്നേറി ഇടതുപക്ഷം; എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ നൂറിടത്ത് മുന്നില്‍

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ നൂറിടത്ത് മുന്നില്‍. 446 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. 354 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ലീഡ്. അതേസമയം 32 ഗ്രാമപഞ്ചായത്തുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്.

നെടുമങ്ങാട് നഗരസഭയിൽ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. തിരുവനന്തരപുരത്ത് ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ല എന്ന് വേണം പറയാന്‍.

തൃശ്ശൂരിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബി ഗോപാലകൃഷ്ണൻ തോറ്റു. തൃശ്ശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്.

Eng­lish sum­ma­ry: Ker­ala Elec­tion Results

You may also like this video: