Web Desk

തിരുവനന്തപുരം

December 16, 2020, 12:09 pm

രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളില്‍ യുഡിഎഫിന് വമ്പന്‍ തോല്‍വി; രണ്ടിടത്തും എല്‍ഡിഎഫ്

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ യുഡിഎഫിന് വമ്പന്‍ തോല്‍വി തോറ്റു. രണ്ട് ഇടത്തും എല്‍ഡിഎഫാണ് വിജയിച്ചത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ 14 ആം വാർഡില്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.

അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ., ആശിഷ് ആണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എല്‍ഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്. 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയം നേടിയെന്നതും പ്രത്യേകതയാണ്.

കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ ആണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്.

അതേസമയം, കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്.
Eng­lish sum­ma­ry: Ker­ala Elec­tion Results
You may also like this video: