Web Desk

കൊച്ചി

December 16, 2020, 10:34 am

കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു

Janayugom Online

കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ ആണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്.

അതേസമയം, കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്.

ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ തകര്‍ത്ത് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനെ മലര്‍ത്തിയടിച്ചാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയിരുന്നെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. ഈ വര്‍ഷം ആ ക്ഷീണവും എല്‍ഡിഎഫ് തീര്‍ത്തു.

Eng­lish sum­ma­ry: Ker­ala Elec­tion Results
You may also like this video: