Web Desk

നെടുമങ്ങാട്

December 16, 2020, 10:50 am

നെടുമങ്ങാട് നഗരസഭയിൽ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്

Janayugom Online

നെടുമങ്ങാട് നഗരസഭയിൽ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. തിരുവനന്തരപുരത്ത് ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ല എന്ന് വേണം പറയാന്‍.

തൃശ്ശൂരിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബി ഗോപാലകൃഷ്ണൻ തോറ്റു. തൃശ്ശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്.

കൊച്ചി കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ ആണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്.

അതേസമയം, കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്.
Eng­lish sum­ma­ry: Ker­ala Elec­tion Results
You may also like this video: