Web Desk

തൃശൂർ

December 16, 2020, 2:13 pm

തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണം നിലനിർത്തി

Janayugom Online

തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണം നിലനിർത്തി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോർപ്പറേഷനുകളിലുൾപ്പെടെ എൽഡിഎഫ് ഭരണം ഉറപ്പിച്ച സ്ഥിതി വിശേഷമാണ് കാണാൻ കഴിയുന്നത്. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 520 ഇടത്ത് എൽഡിഎഫും 366 ഇടത്ത് യുഡിഎഫും 23 ഇടങ്ങളിൽ ബിജെപിയും വിജയിച്ചു.

ആറ് കോർപ്പറേഷനുകളിൽ 5 സീറ്റ് എൽഡിഎഫും 1സീറ്റ് യുഡിഎഫും നേടി. മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകൾ ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ജനക്ഷേമ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിയതിന്റെ തെളിവാണ് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം ഇടത് തരംഗമാണ് പ്രകടമാകുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ട സീറ്റുകള്‍ നേടാനും എല്‍ ഡി എഫിന് സാധിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷന്‍ 12 ഇടങ്ങളിലും എല്‍ഡിഎഫാണ് മുന്നില്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് നിലനിര്‍ത്തി. തുടര്‍ച്ചയായ വിജയം കുടിയാണ് ഇത്.

അതേസമയം,നഗരസഭകളില്‍ യുഡിഎഫിനും ബി ജെ പിക്കും തികച്ചും മങ്ങിയ പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ ഉടനീളം കാണാനായത്. അവിശുദ്ധ കൂട്ടുകെട്ടുകളും ദുഷ്പ്രചരണങ്ങളും ഇറക്കി എല്‍ ഡി എഫിനെ പരാജയപ്പെടുത്തുമെന്ന യുഡിഎഫിന്റെ വാദം ജനം തള്ളി. ഭരണതുടര്‍ച്ച പ്രതീക്ഷിച്ചിരുന്ന ആലപ്പുഴ, ഹരിപ്പാട്, ചേര്‍ത്തല എന്നീ നഗരസഭകളിലെ ഭരണം എല്‍ ഡി എഫ് അട്ടിമറി വിജയമാണ് നേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡായ തൃപ്പെരുന്തുറയിലും എല്‍ ഡി എഫ് വിജയം ആവര്‍ത്തിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ജില്ലയില്‍ ഇടത് മുന്നേറ്റം പ്രകടമായിരുന്നു.

Eng­lish sum­ma­ry: Ker­ala Elec­tion Results
You may also like this video: